ലാൽ ജോസ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്നു. പുള്ളിപ്പുലികളും ആട്ടിൻ കുട്ടികളും എന്ന ചിത്രമാണ് ചാക്കോച്ചൻ-ലാൽജോസ് കൂട്ടുകെട്ടിൽ എത്തിയ അവസാന ചിത്രം. സിന്ധുരാജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഷെബിൻ ബെക്കറാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുതുമുഖമായിരിക്കും ചിത്രത്തിലെ നായിക എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ഒടുവിൽ തുടങ്ങും.
ചാക്കോച്ചനും ലാൽജോസും വീണ്ടും
10:25 AM Apr 27, 2018 | Deepika.com