ഷൈൻ ടോം ചാക്കോയും ചെന്പൻ വിനോദും മുഖ്യവേഷത്തിലെത്തുന്ന മാസ്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. നവാഗതനായ സുനിൽ ഹനീഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊച്ചി നഗരത്തിൽ നടക്കുന്ന മോഷണപരന്പരയും തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.
തിരക്കഥ രചിച്ചിരിക്കുന്നത് ഫസൽ ആണ്. പ്രിയങ്കാ നായർ, അൽമാസ് മോത്തിവാല എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോജ് ഗിന്നസ്, വിജയരാഘവൻ, സലിംകുമാർ, നിർമൽ പാലാഴി, മാമ്മുക്കോയ, ഇർഷാദ്, അബു സലിം, ഷാജു ശ്രീധർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റു താരങ്ങൾ. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറിൽ ഗിരീഷ് ലാൽ ചിത്രം നിർമിക്കുന്നു.
മാസ്ക് ആരംഭിച്ചു
10:02 AM Apr 25, 2018 | Deepika.com