മോഹൻലാൽ നായകനാകുന്ന ഒടിയൻ ഓരോ ദിവസവും പുതിയ വാർത്തകളുമായി ആരാധകരുടെ ആകാംക്ഷ കൂട്ടുകയാണ്. വന്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ബോളിവുഡ് നടനായ മനോജ് ജോഷി അഭിനയിക്കുമെന്ന് മുന്‍പ് വാർത്തകളുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കഥാപാത്രമെന്താണെന്ന് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ മാണിക്കന്റെ മുത്തച്ഛന്റെ വേഷത്തിലാണ് മനോജ് ജോഷി അഭിനയിക്കുക.
ഗുജറാത്തി നാടക നടനായ മനോജ് ജോഷി ബോളിവുഡിലെ മികച്ച സ്വഭാവനടന്മാരിൽ ഒരാളാണ്. പ്രിയദർശന്റെ ഹിന്ദി സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മനോജ് ജോഷി. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഷെഡ്യൂൾ പാലക്കാട് പുരോഗമിക്കുകയാണ്. മഞ്ജു വാരിയർ, പ്രകാശ് രാജ്, സിദ്ദിഖ്, നരേൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന് തിരക്കഥ രചിക്കുന്നു.
മാണിക്യന്റെ മുത്തച്ഛനായി മനോജ് ജോഷി
04:23 PM Apr 23, 2018 | Deepika.com