60 കോടി മുടക്കുമുതലിൽ നിർമിച്ച റൊമാന്റിക് ആക്ഷൻ വിസ്മയം ഞാൻ ഗഗൻ തിയറ്ററുകളിൽ. തെലുങ്കിൽ തന്റെ എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റ് ആക്കിയ ബോയപ്പറ്റി ശ്രീനു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസ് ആണ് ചിത്രത്തിലെ നായകൻ.
പുലിമുരുകനിൽ ഡാഡി ഗിരിജയായി മലയാളികളുടെ മുന്നിൽ കസറിയ ജഗപതി ബാബു, ശരത് കുമാർ, സുമൻ, തരുൺ അറോറ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. രാകുൽ പ്രീത് സിംഗ് ആണ് ചിത്രത്തിൽ നായികയാകുന്നത്. പ്രഗ്യ ജൈസ്വാൾ, വാണി വിശ്വനാഥ്, സിത്താര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ദേവിശ്രീപ്രസാദിന്റെ സംഗീതത്തിനു ഖാദർ ഹസൻ ഗാനങ്ങൾ രചിച്ചിരിക്കുന്നു. ഛായാഗ്രഹണം- റിഷി പഞ്ചാബി. രെഥക് ആർട്സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
ഞാൻ ഗഗൻ കേരളക്കരയിൽ
04:26 PM Apr 20, 2018 | Deepika.com