നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയുടെ കഥാപാത്രമായി എത്തുന്ന മോഹൻലാലിന്റെ ഏറ്റവും പുതിയ മാസ് ചിത്രം പുറത്തുവിട്ടു. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടത്.
ഇത്തിക്കരപക്കിയുടെ വേഷമണിഞ്ഞ് വലതുകാൽ ഒരു തെങ്ങിൻ കുറ്റിയിൽ കയറ്റിവെച്ച് കെയ്യും കെട്ടി കൂസലില്ലാതെ നിൽക്കുന്ന തന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ആത്മാർത്ഥ സുഹൃത്ത് ഇത്തിക്കരപക്കിയായി അതിഥ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.
ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥയൊരുങ്ങുന്ന കായംകുളം കൊച്ചുണ്ണി നിർമിക്കുന്നത് ശ്രീ ഗോകുലം ഫിലിംസിനു വേണ്ടി ഗോകുലം ഗോപാലനാണ്. ഗോപി സുന്ദറാണ് ചിത്രത്തിനായി ഗാനങ്ങൾ തിട്ടപ്പെടുത്തുന്നത്.
കായംകുളം കൊച്ചുണ്ണിയിലെ ലാലേട്ടന്റെ മരണമാസ് "പോസ്'
11:58 AM Apr 17, 2018 | Deepika.com