കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 88 ടൺ സർജിക്കൽ ഗ്ലൗസും 98 ടൺ പച്ചക്കറിയും എട്ടര ടൺ ജനറൽ കാർഗോയും വിദേശത്തേക്കു കയറ്റിയയച്ചു. സെർബിയയിലേക്കാണു സർജിക്കൽ ഗ്ലൗസ് കയറ്റിയയച്ചത്.
എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് 32 ടൺ പച്ചക്കറിയും റിയാദിലേക്കു സൗദി എയർലൈൻസിൽ 28 ടൺ പച്ചക്കറിയും കുവൈറ്റിലേക്കും 28 ടൺ പച്ചക്കറിയും കയറ്റിയയച്ചു. റിയാദിലേക്ക് എട്ടര ടൺ ജനറൽ കാർഗോയുമുണ്ട്.
വിദേശത്തേക്ക് 88 ടൺ പച്ചക്കറിയും 98 ടൺ സർജിക്കൽ ഗ്ലൗസും
04:15 PM May 04, 2020 | Deepika.com