+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലാതലത്തിൽ പ്രതിരോധം ഉറപ്പാക്കണം: പ്രധാനമന്ത്രി

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ജി​ല്ലാ​ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി. രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​നു​
ജില്ലാതലത്തിൽ പ്രതിരോധം ഉറപ്പാക്കണം: പ്രധാനമന്ത്രി
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ജി​ല്ലാ​ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി. രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​നു​ബ​ന്ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​യും​കു​റി​ച്ച് വി​ശ​ക​ല​നം ചെ​യ്യു​ന്ന​തിനു​ള്ള ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഓ​രോ സം​സ്ഥാ​ന​ത്തെയും മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് യോ​ഗം ചേ​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. കൗ​മാ​ര​ക്കാ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്ക​ണം. കൊ​റോ​ണ വൈ​റ​സി​ന് നി​ര​ന്ത​രം രൂ​പാ​ന്ത​രം സം​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന​യി​ലും വാ​ക്സി​ൻ ന​ട​പ​ടി​ക​ളി​ലും മ​രു​ന്ന് ഉ​ത്പാ​ദ​ന​ത്തി​ലും പു​തി​യ ഗ​വേ​ഷ​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്.

നേ​രി​യ​തോ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തോ ആ​യ രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തിൽ ക​ഴി​യു​ന്ന​തിനു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. അ​ടി​യ​ന്ത​ര കോ​വി​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജീ​ക​രി​ക്ക​ണം. പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്ക​ണം.

സം​സ്ഥാ​ന​ങ്ങ​ളി​ലെ ഓ​ക്സി​ജ​ൻ-​ഐ​സി​യു കി​ട​ക്ക​ക​ളു​ടെ ല​ഭ്യ​ത, കോ​വി​ഡ് മ​രു​ന്നു​ക​ളു​ടെ ശേ​ഖ​രം എ​ന്നി​വ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.