+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്തു കോവിഡ് മരണം 50,000 കടന്നു

സം​​​​സ്ഥാ​​​​ന​​​​ത്ത് കോ​​​​വി​​​​ഡ് മ​​​​ര​​​​ണം അ​​​​ര​​​​ല​​​​ക്ഷം ക​​​​ട​​​​ന്നു. കോ​​​​വി​​​​ഡ് മ​​​​ര​​​​ണ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തു മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര​​​​യ്ക്കു പി​​​​ന്നി​​​​ൽ
സംസ്ഥാനത്തു കോവിഡ് മരണം 50,000 കടന്നു
സം​​​​സ്ഥാ​​​​ന​​​​ത്ത് കോ​​​​വി​​​​ഡ് മ​​​​ര​​​​ണം അ​​​​ര​​​​ല​​​​ക്ഷം ക​​​​ട​​​​ന്നു. കോ​​​​വി​​​​ഡ് മ​​​​ര​​​​ണ​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തു മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര​​​​യ്ക്കു പി​​​​ന്നി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്താ​​​​ണു കേ​​​​ര​​​​ളം.ഇ​​​​ന്ന​​​​ലെ 19 മ​​​​ര​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഇ​​​​തു​​​​കൂ​​​​ടാ​​​​തെ 277 മു​​​​ൻ​​​​ മ​​​​ര​​​​ണ​​​​ങ്ങ​​​​ളും കോ​​​​വി​​​​ഡ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ ആ​​​​കെ മ​​​​ര​​​​ണം 50,053 ആ​​​​യി.

കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലും നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലും രാ​​​​ജ്യ​​​​ത്തി​​​​നു മാ​​​​തൃ​​​​ക എ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്പോ​​​​ഴും കോ​​​​വി​​​​ഡ് മ​​​​ര​​​​ണ​​​​വും മ​​​​ര​​​​ണനി​​​​ര​​​​ക്കും ഉ​​​​യ​​​​ർ​​​​ന്നു​​​വ​​​​രു​​​​ന്ന​​​​തി​​​​നു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​നാ​​​​കു​​​​ന്നി​​​​ല്ല.

കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രം​​​​ഗ​​​സ​​​​മ​​​​യ​​​​ത്തു വ​​​​രെ മൊ​​​​ത്തം കോ​​​​വി​​​​ഡ് കേ​​​​സു​​​​ക​​​​ളി​​​​ലെ മ​​​​ര​​​​ണ​​നി​​​​ര​​​​ക്ക് 0.40 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്തു​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ നി​​​​ര​​​​ക്കാ​​​​യി​​​​രു​​​​ന്നു അ​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​പ്പോ​​​​ൾ മ​​​​ര​​​​ണം അ​​​​ന്പ​​​​തി​​​​നാ​​​​യി​​​​രം ക​​​​ട​​​​ക്കു​​​​ന്പോ​​​​ൾ മ​​​​ര​​​​ണനി​​​​ര​​​​ക്ക് 0.94 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. ദേ​​​​ശീ​​​​യ ശ​​​​രാ​​​​ശ​​​​രി​​​​യാ​​​​യ 1.32 നോ​​​​ട് അ​​​​ടു​​​​ക്കു​​​​ന്നു.

കോ​​​​വി​​​​ഡ് ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ കൃ​​​​ത്രി​​​​മം കാ​​​​ട്ടു​​​​ന്നു എ​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷം നേ​​​​ര​​​ത്തേ ആ​​​​ക്ഷേ​​​​പ​​മു​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. കോ​​​​വി​​​​ഡ് മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ല​​​​തും പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നി​​​​ല്ല എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​രോ​​​​പ​​​​ണം.

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ ഈ ​​​​ആ​​​​ക്ഷേ​​​​പം നി​​​​ഷേ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും ഒ​​​​ടു​​​​വി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി പ്ര​​​​കാ​​​​രം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ടിവ​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്ടോ​​​​ബ​​​​ർ 22 മു​​​​ത​​​​ൽ ഇ​​​​ങ്ങ​​​​നെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​പ്പീ​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു മ​​​​ര​​​​ണ​​​​സം​​​​ഖ്യ കു​​​​തി​​​​ച്ചു​​​​യ​​​​രാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

ഇ​​​​തു​​​​വ​​​​രെ അ​​​​പ്പീ​​​​ൽ അ​​​​നു​​​​വ​​​​ദി​​​​ച്ച് 19,343 മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കോ​​​​വി​​​​ഡ് ക​​​​ണ​​​​ക്കി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​നി​​​​യും പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം അ​​​​പ്പീ​​​​ലു​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നു​​​​മു​​​​ണ്ട്. മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഇ​​​​നി​​​​യും കാ​​​​ര്യ​​​​മാ​​​​യി ഉ​​​​യ​​​​രു​​​​മെ​​​​ന്നു വ്യ​​​​ക്തം.

സംസ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ 9,066 പേ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ടെ​​​​സ്റ്റ് പോ​​​​സി​​​​റ്റി​​​​വി​​​​റ്റി നി​​​​ര​​​​ക്ക് 14.19 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേക്കു കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്നു. 63,898 സാ​​​​ന്പി​​​​ളു​​​​ക​​​​ളാ​​​​ണു പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​ത്. 2064 പേ​​​​ർ രോ​​​​ഗ​​​​മു​​​​ക്തി നേ​​​​ടി. നി​​​​ല​​​​വി​​​​ൽ 44,441 പേ​​​​രാ​​​​ണു ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​ത്.

ഇ​​​​ന്ന​​​​ലെ രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രിക്കപ്പെട്ടവ​​​​രു​​​​ടെ ജി​​​​ല്ല തി​​​​രി​​​​ച്ചു​​​​ള്ള ക​​​​ണ​​​​ക്ക്: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം 2,200, എ​​​​റ​​​​ണാ​​​​കു​​​​ളം 1,478, തൃ​​​​ശൂ​​​​ർ 943, കോ​​​​ഴി​​​​ക്കോ​​​​ട് 801, കോ​​​​ട്ട​​​​യം 587, കൊ​​​​ല്ലം 551, പാ​​​​ല​​​​ക്കാ​​​​ട് 511, ക​​​​ണ്ണൂ​​​​ർ 417, പ​​​​ത്ത​​​​നം​​​​തി​​​​ട്ട 410, ആ​​​​ല​​​​പ്പു​​​​ഴ 347, മ​​​​ല​​​​പ്പു​​​​റം 309, ഇ​​​​ടു​​​​ക്കി 239, വ​​​​യ​​​​നാ​​​​ട് 155, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് 118.