ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു. ഇവിടേക്ക് ഇനി ആരെയും പ്രവേശിക്കാൻ അനുവദിക്കില്ല. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ശുദ്ധീകരണത്തിനായാണ് ആസ്ഥാനം അടച്ചിടുന്നതെന്നും സിആർപിഎഫ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹിയിൽ 68 സിആർപിഎഫ് ജവാന്മാർക്ക് കൂടി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മയൂർ വിഹാർ ഫേസ്-3 ഖോഡ കോളനിയിലെ 31-ാം ബറ്റാലിയനിലെ ജവാന്മാർക്കാണ് വൈറസ് ബാധ പോസിറ്റീവ് ആയത്. ഇതോടെ ഈ ബറ്റാലിയിനിലെ മൊത്തം രോഗബാധിതരുടെ എണ്ണം 122 ആയി ഉയരുകയും ചെയ്തു.
കോവിഡ്: സിആർപിഎഫ് ആസ്ഥാനം അടച്ചു
07:08 PM May 03, 2020 | Deepika.com