കോ​വി​ഡ്: മ​ല​യാ​ളി വൈ​ദി​ക​നും എ​ട്ടു​വ​യ​സു​കാ​ര​നും അ​മേ​രി​ക്ക​യി​ൽ മ​രി​ച്ചു

07:02 PM May 03, 2020 | Deepika.com
അ​മേ​രി​ക്ക​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വൈ​ദി​ക​നും എ​ട്ടു​വ​യ​സു​കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ ഇ​ന്നു മ​രി​ച്ച​ മലയാളികളുടെ എ​ണ്ണം മൂ​ന്നാ​യി.

കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഫാ. ​എം. ജോ​ൺ മ​രി​ച്ച​ത് ഫി​ല​ഡ​ൽ​ഫി​യ​യി​ലാ​ണ്. മാ​ർ​ത്തോ​മ സ​ഭ​യി​ലെ വൈ​ദി​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​യോ​ർ​ക്കി​ലാ​ണ് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ എ​ട്ടു​വ​യ​സു​കാ​ര​ൻ അ​ദ്വൈ​തി​ന്‍റെ മ​ര​ണം.

നേ​ര​ത്തേ, കു​ണ്ട​റ സ്വ​ദേ​ശി ഗീ​വ​ർ​ഗീ​സ് പ​ണി​ക്ക​ർ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ മ​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ, യു​എ​ഇ​യി​ൽ ഒ​രു മ​ല‍​യാ​ളി കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ​യാ​ണ് റാ​സ​ൽ​ഖൈ​മ​യി​ൽ​വ​ച്ച് മ​രി​ച്ച​ത്.