വി​ദേ​ശ​ത്തു​നി​ന്നു മ​ട​ങ്ങാ​ൻ 3.98 ല​ക്ഷം പ്ര​വാ​സി​ക​ൾ; സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് 1.36 ല​​​ക്ഷം

06:07 PM May 03, 2020 | Deepika.com
കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മ​​​ട​​​ങ്ങിവ​​​രു​​​ന്ന​​​തി​​​നു നോ​​​ർ​​​ക്ക​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത പ്ര​​​വാ​​​സി​ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ എ​​​ണ്ണം 5.34 ല​​​ക്ഷ​​​മാ​​​യി.

വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു മ​​​ട​​​ങ്ങി​​​വ​​​രു​​​ന്ന​​​തി​​​നാ​​​യി 3.98 ല​​​ക്ഷം പേ​​​രും ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് 1.36 ല​​​ക്ഷം പേ​​​രും ഇ​​​തി​​​ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രു​​​ടെ പേ​​​രുവി​​​വ​​​രം കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നും അ​​​ത​​തു രാ​​​ജ്യ​​​ത്തെ എം​​​ബ​​​സി​​​ക​​​ൾ​​​ക്കും അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കും. നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കാ​​​നും അ​​​ഭ്യ​​​ർ​​​ഥി​​​ക്കും.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ദേ​​​ശ പ്ര​​​വാ​​​സി​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത് യു​​എ​​ഇ​​​യി​​​ൽ നി​​​ന്നാ​​​ണ്. ഇ​​​വി​​​ടെ​​​നി​​ന്നു ശ​​​നി​​​യാ​​​ഴ്ച വ​​​രെ 1,75,423 പേ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. സൗ​​​ദി അ​​​റേ​​​ബ്യ - 54,305, യു ​​​കെ- 2,437, അ​​​മേ​​​രി​​​ക്ക-2,255, യുക്രെ​​​യി​​​ൻ- 1,958 പ്ര​​​വാ​​​സി​​​ക​​​ളും മ​​​ട​​​ങ്ങിവ​​​രു​​​ന്ന​​​തി​​​നു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

ഇ​​​ത​​​രസം​​​സ്ഥാ​​​ന പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​നി​​​ന്നാ​​​ണു കൂ​​​ടു​​​ത​​​ൽ പേ​​​രും-44,871 പേ​​​ർ. ത​​​മി​​​ഴ്നാ​​​ട് -41,425, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര -19,029 എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണു തൊ​​​ട്ടു​​​പി​​​ന്നി​​​ൽ.