ഇ​ന്ത്യ​യി​ൽ‌ കു​ടു​ങ്ങി​യ 193 പാ​ക് പൗ​ര​ന്മാ​ർ​ക്ക് തി​രി​ച്ചു​മ​ട​ങ്ങാ​ൻ അ​നു​മ​തി

06:39 PM May 02, 2020 | Deepika.com
ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ കു​ടു​ങ്ങി​യ 193 പാ​ക് പൗ​ര​ന്മാ​ർ​ക്ക് തി​രി​ച്ചു​മ​ട​ങ്ങാ​ൻ കേ​ന്ദ്രാ​നു​മ​തി. പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ 25 ജി​ല്ല​ക​ളി​ലാ​ണ് പാ​ക് പൗ​ര​ന്മാ​ർ കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ മേ​യ് അ​ഞ്ചി​ന് അ​ടാ​രി-​വാ​ഗ അ​തി​ര്‍​ത്തി​യി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

മ​ഹാ​രാ​ഷ്ട്ര, പ​ശ്ചി​മ ബം​ഗാ​ള്‍, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഢ്, യു.​പി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ പാ​ക് പൗ​ര​ന്മാ​ർ​ക്കാ​ണ് തി​രി​ച്ചു​മ​ട​ങ്ങാ​നു​ള്ള വ​ഴി​യൊ​രു​ങ്ങു​ന്ന​ത്. ഇ​വ​ർ​ക്ക് തി​രി​ച്ചു​പോ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ പാ​ക് ഹൈ​ക്ക​മ്മീ​ഷ​ൻ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്.