ലോക്ക്ഡൗണിലും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വർധിക്കുന്നു. വെള്ളിയാഴ്ച മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് 77 പേർ മരിച്ചു. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന ദിവസമാണിന്ന്. കോവിഡ് ബാധിച്ചുള്ള ആകെ മരണം 1,152 ആയി. വെള്ളിയാഴ്ച മാത്രം 1,993 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ 35,000 കടന്നു.
ആകെ കോവിഡ് രോഗികളുടെ എണ്ണം 35,043 ആണ്. ഇതുവരെ 8,889 പേര്‍ക്കു രോഗം ഭേദമായി. രോഗം ഭേദമാകുന്നവരുടെ ശതമാനം 13-ല്‍നിന്ന് 25.37 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 3.4 ദിവസത്തില്‍നിന്ന് 11 ദിവസമായ മാറിയതും ശുഭസൂചനയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്താകെ 130 റെഡ് സോണുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. 319 ജില്ലകള്‍ ഗ്രീന്‍ സോണിലും 284 ജില്ലകള്‍ ഓറഞ്ച് സോണിലുമാണ്.
കുറയാതെ കൊറോണ; ഇന്ത്യയിൽ കോവിഡ് രോഗികൾ 35,043, ഇന്ന് 77 മരണം
06:31 PM May 02, 2020 | Deepika.com