പ്രവാസി ധനസഹായത്തിന് വിമാന ടിക്കറ്റ് നിർബന്ധമല്ല. വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ്ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സിഇഒ അറിയിച്ചു.
ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓണ്‍ലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നേരത്തെ നിർദേശിച്ചിരുന്നു.
കാലാവധി കഴിയാത്ത വീസ, പാസ്പോർട്ട് എന്നിവയുള്ളവർക്കും ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനുശേഷം വീസ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുക. ടിക്കറ്റിന്റെ പകർപ്പില്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കില്ല. മേയ് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും.
പ്രവാസി ധനസഹായത്തിന് വിമാന ടിക്കറ്റ് നിർബന്ധമല്ല; വിശദീകരിച്ച് നോർക്ക
07:33 PM May 01, 2020 | Deepika.com