കോ​ട്ട​യ​ത്തി​നും ആ​ശ്വാ​സം; പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്ല; 194 സാ​ന്പി​ളു​ക​ൾ നെ​ഗ​റ്റീ​വ്

07:25 PM May 01, 2020 | Deepika.com
തൊ​ഴി​ലാ​ളി ദി​ന​ത്തി​ൽ കോ​ട്ട​യ​ത്തി​നും ആ​ശ്വാ​സം. ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്ല. ല​ഭി​ച്ച 194 സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്. മൂ​ന്നു​പേ​ർ വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ൽ രോ​ഗ​വി​മു​ക്ത​രാ​യി.

16 പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ആ​രെ​യും ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചി​ല്ല. രോ​ഗം സ്ഥീ​രീ​ക​രി​ക്കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ 18 പേ​രാ​ണ് ജി​ല്ല​യി​ൽ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

202 പേ​രോ​ട് വെ​ള്ളി​യാ​ഴ്ച ഹോം ​ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ആ​കെ 1584 പേ​രാ​ണ് ജി​ല്ല​യി​ൽ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ 1469 പേ​രു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഇ​തി​ൽ 1215 ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യി. 212 പേ​രു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 26 സാ​ന്പി​ളു​ക​ൾ നി​രാ​ക​രി​ച്ചു. 76 സാ​ന്പി​ളു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ 11 പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടു​ക​ളെ​യും 68 സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ളെ​യും വെ​ള്ളി​യാ​ഴ്ച ക​ണ്ടെ​ത്തി. ആ​കെ 530 പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടു​ക​ളും 493 സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ളു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.