ഗ്രീനായി ഗോവ; കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം തു​ട​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

07:13 PM May 01, 2020 | Deepika.com
ഗ്രീ​ൻ സോ​ണാ​യി​മാ​റി​യെ​ങ്കി​ലും കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​നി​യും ഏ​റെ ദൂ​രം പോ​കാ​നു​ണ്ടെ​ന്ന് ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളു​ടെ പോ​രാ​ട്ട​മാ​ണ് സം​സ്ഥാ​ന​ത്തെ കോ​വി​ഡ് മു​ക്ത​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഗോ​വ​യെ ഗ്രീ​ൻ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന മെ​യ് മൂ​ന്നു​വ​രെ മാ​സ്ക്കു​ക​ൾ ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്ന് ജ​ന​ങ്ങ​ളോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥ​ന ന​ട​ത്തി.

കൊ​റോ​ണ​യ്ക്കെ​തി​രാ​യി യു​ദ്ധ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​വ​രു​ടെ പ​രി​ശ്ര​മ​വും ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യും മൂ​ലം സം​സ്ഥാ​ന​ത്തെ കേ​ന്ദ്രം ഗ്രീ​ൻ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കോ​വി​ഡി​നെ​തി​രാ​യ യു​ദ്ധം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും സാ​വ​ന്ത് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സു​ര​ക്ഷി​ത​മാ​യ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന പു​തി​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ച്ച് കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ടം തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗോ​വ​യി​ൽ ഏ​ഴ് കോ​വി​ഡ് കേ​സു​ക​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഏ​പ്രി​ൽ മൂ​ന്നി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ല.