രാജ്യത്ത് കോവിഡ് മരണങ്ങൾ 1,147 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിൽ 73 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 24 മണിക്കൂറിൽ രേഖപ്പെടുത്തുന്ന ഉയർന്ന മരണനിരക്കാണിത്.
ആകെ രോഗബാധിതരുടെ എണ്ണം 35,043 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 1,993 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 25,007 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 8,889 പേർ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കോവിഡ് രോഗ മുക്തി നിരക്ക് 25.19 ശതമാനമാണ്. നിലവിലെ കോവിഡ് മരണ നിരക്ക് 3.2 ശതമാനവും. കോവിഡ് വ്യാപനം ഇരട്ടിക്കുന്നതിന്റെ നിരക്ക് 11 ദിവസമായി വർധിക്കുകയും ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഇന്ത്യയിൽ കോവിഡ് 35,000 പേർക്ക്; 1,147 മരണം
04:27 PM May 01, 2020 | Deepika.com