അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം 63,000 ക​ട​ന്നു

04:22 PM May 01, 2020 | Deepika.com
അ​മേ​രി​ക്ക​യി​ൽ ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ച്ചു കോ​വി​ഡ് 19 മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്നു. 63,580 പേ​രാ​ണ് ഇ​തി​നോ​ട​കം അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച മാ​ത്രം 1,925 പേ​രാ​ണ് മ​രി​ച്ച​ത്.

അ​മേ​രി​ക്ക​യി​ൽ 10,89,150 പേ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി. 1,51,489 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 8,74,081 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 15,226 പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലാ​ണ് 40 ശ​ത​മാ​ന​ത്തോ​ളം (23,780) മ​ര​ണം. ന്യൂ​ജ​ഴ്സി (7,228), മി​ഷി​ഗ​ൻ (3,789), മാ​സ​ച്യു​സെ​റ്റ്സ് (3,562), ഇ​ല്ലി​നോ​യി (2,355), കണക്ടി​ക്ക​ട്ട് (2,257), പെ​ൻ​സി​ൽ​വാ​നി​യ (2,450), ക​ലി​ഫോ​ർ​ണി​യ (1,968) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.

വി​യ​റ്റ്നാ​മി​ലെ പ​ത്തു​വ​ർ​ഷം നീ​ണ്ട യു​ദ്ധ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​മേ​രി​ക്ക​ക്കാ​രു​ടെ (58,220) എ​ണ്ണ​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​യി കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണം. എ​ന്നാ​ൽ, 1918-ലെ ​സ്പാ​നി​ഷ് ഫ്ളൂ ​മൂ​ലം അ​മേ​രി​ക്ക​യി​ൽ മ​രി​ച്ച​ത് 6.75 ല​ക്ഷം പേ​രാ​ണ്.