ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 33 ല​ക്ഷ​മാ​യി; മ​ര​ണം 2.33 ല​ക്ഷം ക​ട​ന്നു

04:20 PM May 01, 2020 | Deepika.com
ലോ​ക​ത്താ​കെ കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം 33 ല​ക്ഷം ക​ട​ന്നു. 33,00,971 പേ​ർ​ക്കാ​ണ് നി​ല​വി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​വ്യാ​പ​ക​മാ​യി 2,33,708 പേ​ർ​ക്കാ​ണ് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച 10,37,926 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലാ​ണ് കൂ​ടു​ൽ കോ​വി​ഡ് കേ​സു​ക​ളും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 10,92,656 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 63,765 പേ​രാ​ണ് കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്. 1,51,489 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 8,74,081 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 15,226 പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രി​ൽ 40 ശ​ത​മാ​ന​ത്തോ​ളം ന്യൂ​യോ​ർ​ക്കി​ലാ​ണ് (മ​ര​ണം-23,780). ന്യൂ​ജ​ഴ്സി (7,228), മി​ഷി​ഗ​ൻ (3,789), മാ​സ​ച്യു​സെ​റ്റ്സ് (3,562), ഇ​ല്ലി​നോ​യി (2,355), ക​ണേ​റ്റി​ക്ക​ട്ട് (2,257), പെ​ൻ​സി​ൽ​വാ​നി​യ (2,450), ക​ലി​ഫോ​ർ​ണി​യ (1,968) സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ര​ണം കൂ​ടി​വ​രി​ക​യാ​ണ്.

അ​മേ​രി​ക്ക ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​റ്റ​ലി​യി​ലാ​ണ്. 27,967 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. 2,05,463 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഫ്രാ​ൻ​സി​ൽ 24,376 പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഈ ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ലാ​യി പു​തു​താ​യി രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും കു​റ​വു​ണ്ട്. സ്പെ​യി​നി​ൽ മ​ര​ണം 24,543ആ​യി.

അ​തേ​സ​മ​യം യൂ​റോ​പ്പി​ലെ ര​ണ്ടാ​മ​ത്തെ ഉ​യ​ർ​ന്ന മ​ര​ണ​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ബ്രി​ട്ട​ൻ. 26,771 പേ​രാ​ണു കോ​വി​ഡി​ന് ഇ​ര​യാ​യ​ത്. ജ​ർ​മ​നി​യി​ലും മ​ര​ണ​സം​ഖ്യ 6,623 ആ​യി.

ബെ​ൽ​ജി​യം (7,594), ഇ​റാ​ൻ (6,028), ബ്ര​സീ​ൽ (5,901), നെ​ത​ർ​ല​ൻ​ഡ് (4,795), കാ​ന​ഡ (3,180), തു​ർ​ക്കി (3,174), റ​ഷ്യ (1,073) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും മ​ര​ണ​സം​ഖ്യ ഉ​യ​രു​ക​യാ​ണ്.

മ​ര​ണ​നി​ര​ക്കും രോ​ഗ​വ്യാ​പ​ന​വും കു​റ​ഞ്ഞ​തോ​ടെ ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ​ക്ക് ഒ​രു​ങ്ങു​ക​യാ​ണു ലോ​ക രാ​ജ്യ​ങ്ങ​ൾ. എ​ന്നാ​ൽ ഇ​തോ​ടെ വൈ​റ​സ് വ്യാ​പ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​വു​മെ​ന്നും ആ​ശ​ങ്ക​യു​ണ്ട്.