ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി ഊ​ബ​ര്‍

04:09 PM May 01, 2020 | Deepika.com
കോ​വി​ഡ് -19 പോ​രാ​ട്ട​ത്തി​ല്‍ മു​ന്‍​നി​ര​യി​ലു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും കോ​വി​ഡി​ല്ലാ​ത്ത മ​റ്റു രോ​ഗി​ക​ളെ​യും കൊ​ണ്ടു​പോ​കാ​ൻ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​നാ​യി സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ഊ​ബ​ര്‍. ഈ ​സേ​വ​നം ഊ​ബ​ര്‍ മെ​ഡി​ക് സ​ര്‍​വീ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ ഊ​ബ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത ഒ​രു കോ​ടി സൗ​ജ​ന്യ യാ​ത്ര​ക​ളു​ടെ​യും ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണു കേ​ര​ള സ​ര്‍​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ഈ ​പ​ദ്ധ​തി.

ഊ​ബ​ര്‍ മെ​ഡി​ക് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​ന​വും മാ​സ്‌​ക്, ഗ്ലൗ​വ്‌​സ്, സാ​നി​റ്റൈ​സ​റു​ക​ള്‍, അ​ണു​മു​ക്ത സാ​ധ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ല്‍​കും. പ​തി​നാ​റ് ന​ഗ​ര​ങ്ങ​ളി​ലാ​യി 30 ആ​ശു​പ​ത്രി​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ യാ​ത്രാ​കാ​ര്യ​ങ്ങ​ളി​ല്‍ ഊ​ബ​ർ മെ​ഡി​ക് സ​ഹാ​യി​ക്കു​ന്നു​ണ്ട്.