പാർലമെന്‍റ് സമ്മേളനം അനിശ്ചിതാവസ്ഥയിൽ

02:58 PM May 01, 2020 | Deepika.com
ജൂ​ണ്‍ അ​വ​സാ​നം തു​ട​ങ്ങേ​ണ്ട പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം നീ​ട്ടി​വ​യ്ക്കാ​നും ആ​ലോ​ച​ന. കൊ​റോ​ണ വൈ​റ​സി​ന്‍റെ ഭീ​ഷ​ണി വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​കും പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തീ​രു​മാ​നി​ക്കു​ക​യെ​ന്ന് രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു വ്യ​ക്ത​മാ​ക്കി.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു ’മി​ഷ​ൻ ക​ണ​ക്ട്’ എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു എം​പി​മാ​ർ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി നാ​യി​ഡു ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​നി​ടെ​യാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന്‍റെ അ​നി​ശ്ചി​താ​വ​സ്ഥ വ്യ​ക്ത​മാ​ക്കി​യ​ത്. മു​ൻ രാ​ഷ്‌​ട്ര​പ​തി​മാ​രാ​യ പ്ര​ണാ​ബ് മു​ഖ​ർ​ജി, പ്ര​തി​ഭാ പാ​ട്ടീ​ൽ, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ മ​ൻ​മോ​ഹ​ൻ സിം​ഗ്, ദേ​വ​ഗൗ​ഡ, ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ, മു​ൻ ചീ​ഫ് ജ​സ്റ്റീ​സു​മാ​ർ, ഗ​വ​ർ​ണ​ർ​മാ​ർ, മു​ഖ്യ​മ​ന്ത്രി​മാ​ർ, മ​ന്ത്രി​മാ​ർ, ഗു​ലാം ന​ബി ആ​സാ​ദ്, ജെ.​പി. ന​ഡ്ഡ, എ.​കെ. ആ​ന്‍റ​ണി, ശ​ര​ത് പ​വാ​ർ, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ച​ന്ദ്ര​ബാ​ബു നാ​യി​ഡു, സീ​താ​റാം യെ​ച്ചൂ​രി, ഡി. ​രാ​ജ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ, 240ലേ​റെ എം​പി​മാ​ർ എ​ന്നി​വ​രു​മാ​യി വീ​ഡി​യോ​യി​ലൂ​ടെ​യോ ടെ​ലി​ഫോ​ണി​ലൂ​ടെ​യോ നാ​യി​ഡു സം​സാ​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ 20 മു​ത​ൽ ഓ​ഗ​സ്റ്റ് ഏഴു വ​രെ​യാ​യി​രു​ന്നു പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​നം. ഏ​പ്രി​ൽ മൂ​ന്നി​ന് അ​വ​സാ​നി​ക്കേ​ണ്ടതായി​രു​ന്ന ക​ഴി​ഞ്ഞ ബ​ജ​റ്റ് സ​മ്മേ​ള​നം കോ​വി​ഡി​നെ തു​ട​ർ​ന്ന് മാ​ർ​ച്ച് 23ന് ​അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.