രാജ്യത്തെ കോവിഡ് രോഗ മുക്തി നിരക്ക് 25.19%

02:57 PM May 01, 2020 | Deepika.com
രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ മു​ക്തി നി​ര​ക്ക് 25.19 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. കോ​വി​ഡ് വ്യാ​പ​നം ഇ​ര​ട്ടി​ക്കു​ന്ന​തി​ന്‍റെ നി​ര​ക്ക് 11 ദി​വ​സ​മാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 8324 പേ​ർ രോ​ഗ വി​മു​ക്ത​രാ​യി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1718 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 33,050 ആ​യി. 1074 പേ​ർ മ​രി​ച്ചു. നി​ല​വി​ലെ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് 3.2 ശ​ത​മാ​നാ​ണ്. മ​രി​ച്ച​വ​രി​ൽ 65 ശ​ത​മാ​നം പേ​ർ പു​രു​ഷ​ൻ​മാ​രും 35 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണ്.

ഡ​ൽ​ഹി, യു​പി, ജ​മ്മു കാ​ഷ്മീ​ർ, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്നാ​ട്, പ​ഞ്ചാ​ബ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഇ​ര​ട്ടി​പ്പ് നി​ര​ക്ക് 11-20 ദി​വ​സ​മാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലവ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

തമിഴ്‌നാട്ടില്‍ ഇന്നലെ റിക്കാര്‍ഡ് കേസുകള്‍

ചെ​ന്നൈ: കോ​വി​ഡ് വ്യാ​പ​നം ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന ത​മി​ഴ്‌​നാ​ട്ടി​ല്‍ ഇ​ന്ന​ലെ 161 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കാ​ണി​ത്. തു​ട​ര്‍ച്ച​യാ​യി മൂ​ന്നു ദി​വ​സം ത​മി​ഴ്‌​നാ​ട്ടി​ല്‍ നൂ​റി​ല​ധി​കം പേ​ര്‍ക്ക് രോ​ഗ​മു​ണ്ടാ​യ​ത് ആ​ശ​ങ്ക വ​ര്‍ധി​പ്പി​ക്കു​ന്നു. ആ​കെ രോ​ഗി​ക​ള്‍ 2323 ആ​ണ്. മ​ര​ണം 27. ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ ര​ണ്ടു മാ​സം പ്രാ​യ​മാ​യ പെ​ണ്‍കു​ഞ്ഞും എ​ണ്‍പ​ത്തി​യൊ​ന്നു​കാ​ര​നും ഉ​ള്‍പ്പെ​ടു​ന്നു. ഇ​ന്ന​ലെ റി​പ്പോ​ര്‍ട്ട് ചെ​യ്ത കേ​സു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ചെ​ന്നൈ​യി​ലാ​ണ്.

ബംഗാളില്‍ 11 മരണം

കോ​ല്‍ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച് 11 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 33 ആ​യി. ഒ​റ്റ ദി​വ​സ​മു​ണ്ടാ​യ ഏ​റ്റ​വും ഉ​യ​ര്‍ന്ന മ​ര​ണ​സം​ഖ്യ​യാ​ണ് ഇ​ന്ന​ല​ത്തേ​ത്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 37 പേ​ര്‍ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ള്‍ 744 ആ​യി. അ​തേ​സ​മ​യം, ബം​ഗാ​ളി​ല്‍ 758 രോ​ഗി​ക​ളു​ണ്ടെ​ന്നാ​ണു കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്.