ലോറികൾക്കു പാസ് വേണ്ട

02:19 PM May 01, 2020 | Deepika.com
ലോ​റി​ക​ളു​ടെ സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​യ്ക്കു പാ​സു​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം. ച​ര​ക്കു​ള്ള​പ്പോ​ഴും ഇ​ല്ലാ​ത്ത​പ്പോ​ഴും പാ​സ് ആ​വ​ശ്യ​മി​ല്ല. ര​ണ്ടു ഡ്രൈ​വ​റും ഒ​രു സ​ഹാ​യി​യും ലോ​റി​യി​ൽ ഉ​ണ്ടാ​കാം.

ഡ്രൈ​വ​ർ​മാ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ. ഇ​ക്കാ​ര്യം ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച് ലോ​റി​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല സം​സ്ഥാ​ന​ങ്ങ​ൾ​ക്ക​യ​ച്ച ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.