ഒമാനിൽ വ്യാഴാഴ്ച 74 പുതിയ രോഗബാധിതർ; തൊഴിൽ മേഖലയിൽ ആശങ്ക

01:34 PM May 01, 2020 | Deepika.com
സു​ൽ​ത്താ​നേ​റ്റ് ഓ​ഫ് ഒ​മാ​നി​ൽ വ്യാഴാഴ്ച 33കാ​രി​യാ​യ സ്വ​ദേ​ശി യു​വ​തി​യു​ടെ മ​ര​ണ​ത്തോ​ടെ കോ​വി​ഡ്-19 മൂ​ല​മു​ള്ള മ​ര​ണ​സം​ഖ്യ 11 ആ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 35 പേ​ർ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന വി​ദേ​ശി​ക​ളാ​ണ്. ബു​ധ​നാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച 143 പേ​രി​ൽ 101 പേ​ർ വി​ദേ​ശി​ക​ളാ​യി​രു​ന്നു. ഇ​തോ​ടെ ഔ​ദ്യോ​ഗി​ക​മാ​യി ഒ​മാ​നി​ൽ 2,348 കേ​സു​ക​ളാ​ണ് രജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഒ​മാ​നി​ൽ 60 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വൈറ​സ് ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സ​യി​ദി പ​റ​ഞ്ഞു. 70 ശ​ത​മാ​ന​വും പ​രി​ശോ​ധ​നയ്​ക്കെ​ത്തി​യ രോ​ഗി​ക​ളി​ൽ നി​ന്ന​ല്ല രോ​ഗം പ​ക​ർ​ന്നി​ട്ടു​ള്ള​ത്. രോ​ഗ​ം പ​ട​രു​ന്ന​തി​ന്‍റെ തീ​വ്ര​ത​യെ​പ്പ​റ്റി മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും, എ​ന്നാ​ൽ വ​രും​ദി​ന​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​ന തോ​ത് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്നും മ​സ്ക​റ്റ് അ​ൽ​ഖു​വ​യ​റി​ലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ത്ത് മ​ന്ത്രി ന​ട​ത്തി​യ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വ്യാ​പ​ക ആ​ശ​ങ്ക

ഏ​പ്രി​ൽ പ​കു​തി​യോ​ടെ കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ഉ​ന്ന​താ​ധി​കാ​ര ക​മ്മിറ്റി സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ വേ​ണ്ടി വ​ന്നാ​ൽ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ഒ​മാ​നി​ലെ പ്ര​മു​ഖ വ്യാ​പാ​രശൃം​ഖ​ല​യാ​യ സൗ​ദ് ഭ​വാ​ൻ ഗ്രൂ​പ്പ് അ​നേ​കംപേ​രി​ൽ​നി​ന്നു സ്വ​യം വി​ര​മി​ച്ചു പോ​കാ​നു​ള്ള സ​മ്മ​ത പ​ത്രം വാ​ങ്ങി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 30 തീ​യ​തി വ​ച്ചാ​ണ് ജോ​ലി​ക്കാ​രി​ൽനി​ന്ന് എ​ഴു​തി വാ​ങ്ങി​ച്ചി​ട്ടു​ള്ള​ത്. വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന മു​റ​യ്ക്ക് വ​ൻ​തോ​തി​ലു​ള്ള വെ​ട്ടി​ക്കു​റ​യ്ക്ക​ലു​ക​ൾ സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ ന​ട​ത്തും.

ഇ​തി​നിടെ ഡോ. ​പി. മു​ഹ​മ്മ​ദാ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ​ൾ​ഫാ​ർ എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് കോ​ൺ​ട്രാ​ക്ടി​ംഗ്് ക​മ്പ​നി അ​തിന്‍റെ വി​ദേ​ശി​യാ​യ സിഇഒ ​ഡോ.​ഹാ​ൻ​സ് ഏ​ർ​ലി​ങ്സി​നെ ഇ​ന്ന​ലെ മാ​റ്റി ഒ​മാ​നി​യാ​യ ഡോ. ​ഹ​മൂ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ തോ​ബി​യെ നി​യ​മി​ച്ചു കൊ​ണ്ടു​ള്ള ക​ത്ത് മ​സ്ക​റ്റ് സെ​ക്യൂ​രി​റ്റി മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

കൂ​ടാ​തെ ക​ഴി​ഞ്ഞ ദി​വ​സം ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പ്ര​കാ​രം സ​ർ​ക്കാ​ർ- അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യും വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കി സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല​ല്ലാ​ത്ത ഗ​വ​ൺ​മെ​ന്‍റ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ 30 ശ​ത​മാ​നം ശ​മ്പ​ളം കു​റ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. ഒ​മാ​നി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ തീ​രു​മാ​ന പ്ര​കാ​രം ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ ഏ​പ്രി​ൽ 30 വ​രെ റ​ദ്ദാ​ക്കി​യി​രു​ന്ന ഷെ​ഡ്യൂ​ളു​ക​ൾ മേ​യ് 30 വ​രെ നീ​ട്ടി.

സേ​വ്യ​ർ കാ​വാ​ലം