സൗ​ദി​യി​ൽ അ​ഞ്ചു മ​ര​ണം​കൂ​ടി; കോ​വി​ഡ് ബാ​ധി​ച്ച​വ​ർ 22,753

01:32 PM May 01, 2020 | Deepika.com
വ്യാ​ഴാ​ഴ്ച സൗ​ദി​യി​ൽ അ​ഞ്ചു പേ​ർ കൂ​ടി മ​രി​ക്കു​ക​യും 1,351 പേ​ർ​ക്കു പു​തു​താ​യി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത് 22,753 പേ​ർ​ക്കാ​ണ്. ഇ​തി​ൽ 3,163 പേ​ർ സു​ഖം പ്രാ​പി​ച്ചു. 162 പേ​രാ​ണ് ഇ​തു​വ​രെ സൗ​ദി​യി​ൽ മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച മു​ത​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ മാ​ളു​ക​ളും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നെ​ങ്കി​ലും അ​വി​ടെ​യെ​ല്ലാം ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ​ക്കാ​ർ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടു​ള്ളു എ​ന്നും കു​ട്ടി​ക​ളെ​യും പ്രാ​യ​മു​ള്ള​വ​രെ​യും തി​ര​ക്കു​ക​ളി​ലേ​ക്കു​ കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.