പ്രവാസികൾക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷയുടെ തീയതി നീട്ടി. മെയ് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. 5000 രൂപയാണ് പ്രവാസികൾക്ക് സർക്കാർ ധനസഹായം നൽകുന്നത്. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുകയും ലോക്ക്ഡൗൺ കാരണം തൊഴിൽ ഇടങ്ങളിലേക്ക് മടങ്ങിപ്പോകാൻ സാധിക്കാതെ വരികയും അക്കാലയളവിൽ വീസ കാലാവധി കഴിഞ്ഞവർക്കുമാണ് ധനസഹായം ലഭിക്കുക- മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസി ധനസഹായത്തിനുള്ള അപേക്ഷാ തീയതി നീട്ടി
07:39 PM Apr 30, 2020 | Deepika.com