കണ്ണൂരിൽ കോവിഡ് ബാധിതരെ കണ്ടെത്തുന്നത് സ്പെഷൽ ട്രാക്കിംഗ് ടീമിനെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഓരോ 20 വീടുകളുടെ ചുമതല രണ്ടു പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന ടീമിന് നൽകിയാണ് പരിശോധന നടത്തുന്നത്. ലോക്ക്ഡൗണിനു മുന്പ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടുണ്ട്. അവരെ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെങ്കിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കണ്ണൂർ ജില്ലയിലാണ് കൂടുതൽ പേർ ഇപ്പോൾ ചികിത്സയിലുള്ളത്- 47 പേർ. സംസ്ഥാനത്ത് വ്യാഴാഴ്ച രണ്ടു പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. മലപ്പുറം, കാസർഗോഡ് ജില്ലക്കാർക്കാണ് രോഗം ബാധിച്ചത്.
കണ്ണൂരിൽ കോവിഡ് ബാധിതരെ കണ്ടെത്താൻ സ്പെഷൽ ട്രാക്കിംഗ് ടീം; ജാഗ്രത
07:37 PM Apr 30, 2020 | Deepika.com