കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഹോട്ട്സ്പോട്ടുകൾ.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, കൊല്ലത്ത് ഓച്ചിറ, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ, കോട്ടയത്ത് ഉദയനാപുരം പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
70 പ്രദേശങ്ങളാണ് ഇപ്പോൾ ഹോട്ട്സ്പോട്ടിലുള്ളത്. ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട്ടെ അജാനൂർ എന്നിവയെ ബുധനാഴ്ച ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു.
അപ്രതീക്ഷിത കേന്ദ്രങ്ങളിൽനിന്ന് രോഗബാധയുണ്ടാകുന്നത് പ്രശ്നമാണെന്നും പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കപ്പെടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അപ്രതീക്ഷിത ഇടങ്ങളിൽ കോവിഡ്; കേരളത്തില്‍ കൂടുതൽ ഹോട്ട്സ്പോട്ടുകൾ
07:36 PM Apr 30, 2020 | Deepika.com