ആ​ശ്വാ​സ ദി​നം; ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ്, 14 പേ​ർ രോ​ഗ​മു​ക്ത​രാ​യി

07:35 PM Apr 30, 2020 | Deepika.com
സം​സ്ഥാ​ന​ത്തി​ന് ഇ​ന്ന് ആ​ശ്വാ​സ​ത്തി​ന്‍റെ ദി​നം. വ്യാ​ഴാ​ഴ്ച ര​ണ്ട് പേ​ർ​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ല​പ്പു​റ​ത്തും കാ​സ​ർ​ഗോ​ട്ടും ഓ​രോ​രു​ത്ത​ർ​ക്ക് വീ​ത​മാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്- മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇ​തി​ൽ ഒ​രാ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും എ​ത്തി​യ ആ​ളാ​ണ്. ര​ണ്ടാ​മ​ത്തെ ആ​ൾ​ക്ക് സ​മ്പ​ർ​ക്കം മൂ​ല​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​ന്ന് 14 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​കു​ക​യും ചെ​യ്തു. പാ​ല​ക്കാ​ട് (നാ​ല്) കൊ​ല്ലം (മൂ​ന്ന്) ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് വീ​തം പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ഒ​ന്നു വീ​തം ആ​ളു​ക​ൾ​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.

ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 497 ആ​യി. 111പേ​ര്‍ ചി​കി​ല്‍​സ​യി​ലു​ണ്ട്. 20711 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ല്‍ 20285 പേ​ര്‍ വീ​ടു​ക​ളി​ലും 426 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നീ​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്‍. ഇ​ന്ന് 95 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.