കോവിഡ് 19 മഹാമാരിയുടെ ആഘാതത്തില്‍ ലോകം മുഴുവന്‍ കഠിനമായ പ്രതിസന്ധി ഘട്ടത്തിലുടെ കടന്നുപോകുമ്പോള്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെയും അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും അതിജീവനത്തിനായി കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആവിഷ്കരിച്ചു ഫലപ്രദമായി നടപ്പിലാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടു കെസിബിസി ലേബര്‍ കമ്മീഷന് ആവശ്യപ്പെട്ടു.
ലോക തൊഴിലാളിദിനത്തോടനുബന്ധിച്ചു ലേബര്‍ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അലക്സ് വടക്കുംതല, വൈസ് ചെയര്മാന്മാരായ ബിഷപ് മാര്‍ ജോസ് പൊരുന്നേടം, ബിഷപ് തോമസ് മാര്‍ യൗസേബിയൂസ് എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച മേയ്ദിന സന്ദേശത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
സര്‍ക്കാരുകളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ അറിയിച്ച കമ്മീഷന് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നേതൃത്വം നല്കുന്ന കോവിഡ് 19 നെതിരേയുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ മുന്നോട്ടു വരണമെന്നും ആവശ്യപ്പെട്ടു.
തൊഴിലാളികൾക്കു കൂടുതല്‍ ക്ഷേമപദ്ധതികള്‍ വേണം: കെസിബിസി ലേബര്‍ കമ്മീഷന്
07:14 PM Apr 30, 2020 | Deepika.com