24 മണിക്കൂറിനുള്ളിൽ അഞ്ചു വിദേശികൾകൂടി സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 157 ആയി. സൗദിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 21,402 ആണ്. ഇതിൽ 2,953 പേർ സുഖം പ്രാപിച്ചു. ബുധനാഴ്ച മരിച്ചവർ മക്കയിലും കിഴക്കൻ പ്രവിശ്യയിലുമാണ്. എല്ലാവരും ഇരുപത്തഞ്ചിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരുമാണ്.
പുതുതായി രോഗം ബാധിച്ചവരിൽ 15 ശതമാനം മാത്രമാണ് സൗദി പൗരന്മാർ. ഇപ്പോൾ ചികിത്സയിലുള്ള 18,292 പേരിൽ 125 പേർ അതീവ ഗുരുതരാവസ്ഥയിലുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അൽ ആലി അറിയിച്ചു. ആരോഗ്യവകുപ്പ് അതിവിപുലമായ നടത്തുന്ന ഫീൽഡ് സർവേ രണ്ടാഴ്ച പിന്നിട്ടു. വിദേശികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തിയാണ് പരിശോധന.
സൗദിയിൽ 1,325 പേർക്കുകൂടി കോവിഡ്: അഞ്ച് വിദേശികൾകൂടി മരിച്ചു
06:29 PM Apr 30, 2020 | Deepika.com