കോ​വി​ഡ് രോ​ഗ​മു​ക്ത​യാ​യ യുവതി ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി

08:12 PM Apr 29, 2020 | Deepika.com
ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് കോ​വി​ഡ് രോ​ഗ​മു​ക്തി​നേ​ടി​യ യു​വ​തി ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി. കോ​വി​ഡ് വി​മു​ക്തി നേ​ടി​യ രോ​ഗി​യു​ടെ കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ പ്ര​സ​വ​മാ​ണി​ത്.

കോ​വി​ഡ് രോ​ഗ​മു​ക്ത​യാ​യ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ യു​വ​തി​യു​ടെ പ്ര​സ​വ​മാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്. ഇ​തും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണു ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 11.50 ന് ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണു യു​വ​തി ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി​യ​ത്.

രാ​വി​ലെ പ​തി​നൊ​ന്നോ​ടെ യു​വ​തി​യെ പ്ര​ത്യേ​ക സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ജി​ത്തി​ന്‍റെ നേ​തൃ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. 3.25 ഗ്രാം ​തൂ​ക്ക​മു​ള്ള കു​ഞ്ഞി​നെ പി​ന്നീ​ട് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ഐ​സി​യു​വി​ലേ​ക്കു മാ​റ്റി.

അ​മ്മ​യും കു​ഞ്ഞും സു​ഖം​പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ഡോ​ക്‌​ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ സു​ര​ക്ഷാ​വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചാ​ണു ഡോ​ക്‌​ട​ര്‍​മാ​രും ന​ഴ്സു​മാ​രും ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ 17 നാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ ക​ണ്ണൂ​ര്‍ ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 27 ന് ​അ​യ​ച്ച അ​വ​സാ​ന​ഫ​ല​വും നെ​ഗ​റ്റീ​വാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ങ്കി​ലും ഡോ​ക്‌​ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ശു​പ​ത്രി​യി​ല്‍​ത്ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു.

കോ​വി​ഡ് സം​ശ​യ​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വേ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം​ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​വ​ര്‍​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു വ്യ​ക്ത​മാ​യി​രു​ന്നു. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ യു​വ​തി പ്ര​സ​വി​ച്ച​ത് ഡ​ല്‍​ഹി എ​യിം​സി​ലാ​യി​രു​ന്നു.