കോട്ടയം, ആലപ്പുഴ ജില്ലാ അതിർത്തികൾവരുന്ന ചെറിയ റോഡുകൾ പൂർണമായി അടയ്ക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി.
ഇതുവരെ അടയ്ക്കാത്ത എല്ലാ ഇടറോഡുകളും പൂർണമായും അടയ്ക്കും. ആരോഗ്യ പ്രവർത്തകർ, മരണ സംബന്ധമായ യാത്ര ചെയ്യുന്നവർ, ഗർഭിണികൾ, ആരോഗ്യപ്രശ്നമുള്ളവർ ഒഴികെയുള്ള ആരെയും ജില്ലാ അതിർത്തി കടക്കാൻ അനുവദിക്കില്ല. പ്രധാന റോഡുകളിലൂടെയുള്ള പരിശോധന ശക്തമാക്കും.
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുന്നതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായിട്ടുണ്ട്. ജില്ലയിലെ ആറു താലൂക്കുകളിലായി 110 കോവിഡ് കെയർ സെന്ററുകളാണു പ്രവർത്തിക്കുക.
കോട്ടയം, ആലപ്പുഴ അതിർത്തി അടയ്ക്കാൻ പത്തനംതിട്ട; ചെറുറോഡുകളും തുറക്കില്ല
08:03 PM Apr 29, 2020 | Deepika.com