കോ​ഴ്സു​ക​ൾ വ​ഴി​മു​ട്ടി​ല്ല; ലേ​ണ്‍ ഇ​ൻ ലോ​ക്ക്ഡൗ​ണ്‍ പ​ദ്ധ​തി​യു​മാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ

07:50 PM Apr 29, 2020 | Deepika.com
ക്ലാ​സു​ക​ൾ മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ അ​ധ്യാ​പ​ന​വു​മാ​യി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ. കേ​ര​ള, എം​ജി, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​യി പാ​തി​വ​ഴി​ക്ക് നി​ല​ച്ച മു​ഴു​വ​ൻ കോ​ഴ്സു​ക​ളും ഓ​ണ്‍​ലൈ​നാ​യി വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​ണു പ​ദ്ധ​തി.

നാ​ലു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​യി 205 കോ​ഴ്സു​ക​ളാ​ണ് ഉ​ള്ള​ത്. നാ​ലു സ​ർ​വ​ക​ലാ​ശാ​ല​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് ലേ​ണ്‍ ഇ​ൻ ലോ​ക്ക്ഡൗ​ണ്‍ എ​ന്നാ​ണ്. ആ​യി​ര​ത്തി​ൽ​പ്പ​രം അ​ധ്യാ​പ​ക​ർ ക്ലാ​സെ​ടു​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​പ്രാ​യം പ​റ​യാ​നും സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കാ​നും ഉ​ള്ള അ​വ​സ​ര​ങ്ങ​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​യ്ഡ​ഡ് കോ​ളേ​ജ് മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ എ​കെ​പി​സി​ടി​എ ആ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. കോ​വി​ഡി​നെ തു​ട​ർ​ന്നു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്തം​ഭ​നം എ​ങ്ങ​നെ മ​റി​ക​ട​ക്കാം എ​ന്ന ആ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.