സം​സ്ഥാ​ന​ത്ത് പ​ത്തു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; മാധ്യമപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു

06:27 PM Apr 29, 2020 | Deepika.com
സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച പ​ത്തു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം ജി​ല്ല​യി​ൽ ആ​റു പേ​ർ​ക്കും തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്കു വീ​ത​വു​മാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

കൊ​ല്ല​ത്തു​ള്ള അ​ഞ്ചു പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ൾ ആ​ന്ധ്ര​യി​ൽ​നി​ന്നു വ​ന്ന​യാ​ളാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തു രോ​ഗം ബാ​ധി​ച്ച ഒ​രാ​ൾ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് വ​ന്ന​താ​ണ്. കാ​സ​ർ​ഗോ​ട്ട് ര​ണ്ടു പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ബു​ധ​നാ​ഴ്ച രോ​ഗം ബാ​ധി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ്. ഒ​രാ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും. കാ​സ​ർ​ഗോ​ട്ടെ ഒ​രു ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ 495 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 123 പേ​രാ​ണ് ഇ​പ്പോ​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. 20763 പേ​ർ സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ഇ​വ​രി​ൽ 20172 പേ​ർ വീ​ടു​ക​ളി​ലും 51 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 84 പേ​രെ​യാ​ണ് ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.