നേ​രി​യ ആ​ശ്വാ​സം: ഇ​ടു​ക്കി​യി​ൽ ആ​റു പേ​രു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

04:53 PM Apr 29, 2020 | Deepika.com
ഇ​ടു​ക്കി ജി​ല്ല​യി​ൽ ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​റു പേ​രു​ടെ​യും പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. ഏ​ല​പ്പാ​റ​യി​ലെ ഡോ​ക്ട​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍, മൈ​സൂ​രി​ല്‍ നി​ന്നെ​ത്തി​യ യു​വാ​വ്, അ​മ്മ, ചെ​ന്നൈ​യി​ല്‍ നി​ന്നെ​ത്തി​യ ര​ണ്ട് പേ​ര്‍ എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

ഒ​രു ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യാ​ൽ ഇ​വ​ർ​ക്ക് ആ​ശു​പ​ത്രി വി​ടാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. അ​തേ​സ​മ​യം, കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ജി​ല്ല​യി​ൽ പ്ര​ത്യേ​ക ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.