കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം അ​ണിചേ​ർ​ന്ന് അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി

04:46 PM Apr 29, 2020 | Deepika.com
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ചി​കി​ത്സാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ലി​യോ വ​ര​ദ്ക​ർ. ഡോ​ക്ട​റാ​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ധ​രി​ക്കു​ന്ന വേ​ഷം ധ​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഈ ​ചി​ത്ര​ങ്ങ​ൾ ആ​യി​ര​ങ്ങ​ളാ​ണ് ഷെ​യ​ർ ചെ​യ്ത​ത്. ഡോ​ക്ട​റാ​യ പ്ര​ധാ​ന​മ​ന്ത്രി ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം അ​ങ്ങ​നെ സേ​വ​നം അ​നു​ഷ്ടി​ക്കു​മെ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് (കോ​വി​ഡ് കാ​ല​ത്തി​നും മുമ്പ്) അ​റി​യി​ച്ചി​രു​ന്നു. അ​തി​നു​ള്ള അ​നു​മ​തി​യും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.