യുഎഇയിൽ കോവിഡ് 19 ബാധിച്ച് ഏഴു പേർ കൂടി മരിച്ചു. പുതുതായി 541 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 11,380 ആയി. മരണസഖ്യം 89 ആയും ഉയർന്നു.
രാജ്യത്ത് 91 പേർ കൂടി പുതുതായി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതുവരെ 2,181 പേർ രോഗമുക്തി നേടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ 25,000 ലേറെ കോവിഡ് പരിശോധനാ നടത്തിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയിൽ കോവിഡ് ബാധിച്ച് ഏഴു മരണംകൂടി; 541 പുതിയ രോഗികൾ
04:43 PM Apr 29, 2020 | Deepika.com