സൗ​ദി​യി​ല്‍ കു​ടു​ങ്ങി​യ ന​ഴ്‌​സു​മാ​ര്‍​ക്കു മെ​ഡി​ക്ക​ല്‍ സൗ​ക​ര്യം ഉ​റ​പ്പാക്കണം: ഹൈക്കോടതി

04:09 PM Apr 29, 2020 | Deepika.com
യാ​​​ത്രാവി​​​ല​​​ക്കി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു സൗ​​​ദി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ ഗ​​​ര്‍​ഭി​​​ണി​​​ക​​​ളു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് മെ​​​ഡി​​​ക്ക​​​ല്‍ സൗ​​​ക​​​ര്യം ഉ​​​ള്‍​പ്പെ​​​ടെ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. ഇ​​​വ​​​ര്‍​ക്കു മ​​​രു​​​ന്നും മ​​​റ്റു മെ​​​ഡി​​​ക്ക​​​ല്‍ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ എം​​​ബ​​​സി​​​യി​​​ലെ നോ​​​ഡ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ വ​​​ഴി ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ഇ​​​ക്കാ​​​ര്യം ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ല്‍ ജോ​​​ലി നോ​​​ക്കു​​​ന്ന ഗ​​​ര്‍​ഭി​​​ണി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള ന​​​ഴ്‌​​​സു​​​മാ​​​രെ തി​​​രി​​​ച്ചു നാ​​​ട്ടി​​​ല്‍ എ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. സൗ​​​ദി​​​യി​​​ലെ ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി ന​​​ഴ്‌​​​സു​​​മാ​​​ര​​​ട​​​ക്കം ഇ​​​വി​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്തു​​​ന്നു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.