കോവിഡ് പരിശോധനാ കിറ്റുകൾ അടുത്തവർഷം ഇന്ത്യയിൽ നിർമിക്കാനാകുമെന്നു കേന്ദ്രം

03:45 PM Apr 29, 2020 | Deepika.com
കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​ത്തി​നു​ള്ള ആ​ർ​ടി-​പി​സി​ആ​ർ, ആ​ന്‍റി​ബോ​ഡി ടെ​സ്റ്റു​ക​ൾ​ക്കു​ള്ള കി​റ്റു​ക​ൾ അ​ടു​ത്ത മാ​സ​ത്തോ​ടെ ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യമ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ആ​ൻ​ഡ് റി​സ​ർ​ച്ചി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കി​റ്റു​ക​ൾ പ​രി​മി​ത​മാ​യ ആ​വ​ശ്യ​ത്തി​നു മാ​ത്ര​മേ തി​ക​യു​ക​യു​ള്ളൂ എ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

പ്ര​തി​ദി​നം ഒ​രു ല​ക്ഷം പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള​ള സം​വി​ധാ​നം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. രാ​ജ്യ​ത്ത് കി​റ്റു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ൽ മേയ് അ​വ​സാ​നത്തോ​ടെ ഈ ​ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള കി​റ്റു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്.