രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 30,000 കവിഞ്ഞു. ഏപ്രിൽ 13-നു രോഗികളുടെ സംഖ്യ പതിനായിരവും 21ന് ഇരുപതിനായിരവും കടന്നിരുന്നു.
പ്രതിദിനം ഏഴര ശതമാനം വീതമാണു രോഗബാധിതരുടെ എണ്ണം വർധിക്കുന്നത്. രോഗബാധിതരിൽ 24 ശതമാനത്തോളം പേർ സുഖം പ്രാപിച്ചിട്ടുണ്ട്. മൂന്നു ശതമാനത്തിനടുത്താണു മരണനിരക്ക്. രാജ്യത്തെ കോവിഡ് രോഗികളിൽ 30 ശതമാനം മഹാരാഷ്ട്രയിലാണ്. മരണത്തിന്റെ മൂന്നിലൊന്നിൽ കൂടുതലും ആ സംസ്ഥാനത്താണ്.
ഇന്ത്യയിൽ കോവിഡ് 30,000 പേർക്ക്
03:44 PM Apr 29, 2020 | Deepika.com