ഒമാനിൽ ഇന്നലെ 82 കേസുകൾ, ഇളവുകളുമായി സുപ്രീംകമ്മിറ്റി

02:43 PM Apr 29, 2020 | Deepika.com
സു​ൽ​ത്താ​നേ​റ്റ് ഓ​ഫ് ഒ​മാ​നി​ൽ ഇ​ന്ന​ലെ 82 കോ​വി​ഡ്-19 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ 42 പേ​ർ വി​ദേ​ശി​ക​ളാ​ണ്. രാ​ജ്യ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍​റ ക​ണ​ക്ക​നു​സ​രി​ച്ച് ആ​കെ 2,131 രോ​ഗി​ക​ളി​ൽ 364 പേ​ർ​ക്ക് രോ​ഗം സു​ഖ​പ്പെ​ട്ടി​ട്ടു​ണ്ട്. 10 പേ​രാ​ണ് മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രാ​യ 1757 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.

ഇ​തി​നി​ട​യി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​കൃ​ത​മാ​യ സു​പ്രീം​ക​മ്മി​റ്റി ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മ​സ്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഹോ​ട്ട്സ്പോ​ട്ടു​ക​ൾ​ക്ക് ഇ​ള​വു​ക​ൾ ബാ​ധ​ക​മ​ല്ല.സു​പ്രീം​ക​മ്മ​റ്റി തീ​രു​മാ​ന​മ​നു​സ​രി​ച്ച് മ​ണി എ​ക്സ്ചേ​ഞ്ചു​ക​ൾ, വാ​ഹ​ന വ​ർ​ക് ഷോ​പ്പു​ക​ൾ, സ്പെ​യ​ർ പാ​ർ​ട്സ് ഷോ​പ്പു​ക​ൾ, ഓ​ട്ടോ ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​ക​ളും, റി​പ്പ​യ​റി​ങ് ഷോ​പ്പു​ക​ളും ട​യ​റു ക​ട​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ ഓ​യി​ൽ മാ​റ്റു​ന്ന ക​ട​ക​ൾ, പ്രി​ന്‍​റിം​ഗ് സ്റ്റേ​ഷ​ന​റി സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും വാ​ഹ​ന​ങ്ങ​ൾ, മെ​ഷീ​നു​ക​ൾ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ മു​ത​ലാ​യ​വ വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കും അ​ധി​കൃ​ത​രു​ടെ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാം. ഒ​രു സ​മ​യ​ത്ത് പ്ര​സ്തു​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ര​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ കൂ​ടു​ത​ൽ അ​നു​വ​ദ​നീ​യ​മ​ല്ല.

ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ സ​ജീ​വ​മാ​ണ്. മ​സ്ക​റ്റി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി മ​നു മ​ഹാ​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നേ​തൃ നി​ര​യി​ലു​ണ്ട്. എം​ബ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്. കെ​എം​സി സി , ​ഓ​വ​ർ​സീ​സ് ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ സ​ജീ​വ​മാ​ണ്.

സേ​വ്യ​ർ കാ​വാ​ലം