1,266 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സൗദി അറേബ്യയിൽ ഇന്നലെ എട്ടുപേർ മരണത്തിനു കീഴടങ്ങി. 152 പേരാണ് ഇത് വരെ വൈറസ് രോഗം മൂലം സൗദിയിൽ മരിച്ചത്. 2,784 പേർ സുഖം പ്രാപിച്ചു.
327 പേർക്കാണ് മക്കയിൽ പുതുതായി രോഗം പിടി പെട്ടത്. സൗദിയിൽ ഇതുവരെയായി കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 17 ആണെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇതിൽ അഞ്ചുപേർ കേരളത്തിൽ നിന്നുള്ളവരാണ്.
ഷക്കീബ് കൊളക്കാടൻ
സൗദിയിൽ എട്ടു മരണം കൂടി
02:38 PM Apr 29, 2020 | Deepika.com