കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തും ഇടുക്കിയിലും സ്പെഷൽ ഓഫീസര്‍മാരെ നിയോഗിച്ചതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കോട്ടയവും ഇടുക്കിയും റെഡ്സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രണ്ട് ഐപിഎസ് ഓഫീസര്‍മാരെ സ്പെഷൽ ഓഫീസര്‍മാരായി നിയോഗിച്ചത്.
കോട്ടയത്ത് കെഎപി അഞ്ചാം ബറ്റാലിയന് കമാണ്ടന്റ് ആര്. വിശ്വനാഥിനെയും ഇടുക്കിയില്‍ കെഎപി ഒന്നാം ബറ്റാലിയന് കമാണ്ടന്റ് വൈഭവ് സക്സേനയേയുമാണ് നിയോഗിച്ചത്.
കോവിഡ്: കോട്ടയത്തും ഇടുക്കിയിലും സ്പെഷൽ ഓഫീസർമാരെ നിയോഗിച്ചു
08:38 PM Apr 27, 2020 | Deepika.com