കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വ് ഭീ​ക​ര​മാ​കും; ലോ​ക​ത്തി​ന് ബി​ൽ​ഗേ​റ്റ്സി​ന്‍റെ മു​ന്ന​റി​യി​പ്പ്

08:36 PM Apr 27, 2020 | Deepika.com
കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​തെ രാ​ജ്യം തു​റ​ന്നു​കൊ​ടു​ത്താ​ൽ ര​ണ്ടാം​വ​ര​വ് ഭീ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ​ഗേ​റ്റ്സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചി​ല​ർ പ​റ​ഞ്ഞ​തു​പോ​ലെ സെ​പ്റ്റം​ബ​റി​ൽ വാ​ക്സി​ൻ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​നാ​വി​ല്ലെ​ന്നും ബി​ൽ​ഗേ​റ്റ്സ് പ​റ​ഞ്ഞു.

നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ങ്കി​ൽ ആ​ദ്യം വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്നും പു​തി​യ വൈ​റ​സ് കേ​സു​ക​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും ബി​ൽ​ഗേ​റ്റ്സ് പ​റ​യു​ന്നു.

വൈ​റ​സ് കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു ക​രു​തി പു​റ​ത്തി​റ​ങ്ങു​ന്ന​ത് അ​വ​ർ​ക്കു കാ​ര്യ​മാ​യി റി​സ്കി​ല്ലെ​ന്ന സൂ​ച​ന​യ​ല്ല ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​എ​സ് മാ​ധ്യ​മ​മാ​യ സി​എ​ൻ​എ​ന്നി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബി​ൽ​ഗേ​റ്റ്സ് ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

കൊ​റോ​ണ വൈ​റ​സി​നെ​തി​രേ​യു​ള്ള ഏ​റ്റ​വും മി​ക​ച്ച ഏ​ഴ് വാ​ക്സി​ൻ വി​ക​സ​ന ആ​ശ​യ​ങ്ങ​ൾ​ക്കു ബി​ൽ​ഗേ​റ്റ്സ് ധ​ന​സ​ഹാ​യ​വും ന​ൽ​കി.

എ​ല്ലാം കൃ​ത്യ​മാ​യി ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വാ​ക്സി​ൻ ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​നാ​വു​മെ​ന്നും ചി​ല​പ്പോ​ൾ ര​ണ്ടു വ​ർ​ഷ​മെ​ടു​ത്തേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.