സൗ​ദി​യി​ൽ ഇ​ന്ന് അ​ഞ്ച് മ​ര​ണം; കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18,000 ക​ട​ന്നു

08:22 PM Apr 27, 2020 | Deepika.com
സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന് അ​ഞ്ചു പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ സൗ​ദി​യി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​കെ എ​ണ്ണം 144 ആ​യി. 1,289 പേ​ര്‍​ക്ക് ഇ​ന്ന് മാ​ത്രം രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ കോ​വി​ഡ് ബാ​ധി​ത​ർ 18,811 ആ​യി. സു​ഖം പ്രാ​പി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റ് ക​ട​ന്നു.

ജി​ദ്ദ​യി​ൽ 294 പേ​ർ​ക്കും മ​ക്ക​യി​ൽ 218 പേ​ർ​ക്കും മ​ദീ​ന​യി​ൽ 202 പേ​ർ​ക്കും റി​യാ​ദി​ൽ 178 പേ​ർ​ക്കു​മാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ബെ​യ്‌​ഷ് 126, ജു​ബൈ​ൽ 107, അ​ൽ​കോ​ബാ​ർ 50, ഹൊ​ഫൂ​ഫ് 37, ദ​മ്മാം 26, സു​ൽ​ഫി 11, ഖ​തീ​ഫ് 07, താ​യി​ഫ് 05, അ​ൽ​ബാ​ഹ 05, ബു​റൈ​ദ 04, ത​ബൂ​ക് 04, ഹാ​യി​ൽ 03, മു​സാ​ഹ്മി​യ 02, അ​ബ​ഹ, ഖ​മീ​സ്, യാ​മ്പു, ജി​സാ​ൻ, അ​ൽ​തു​വൈ​ൽ, ദൂ​മ​ത് അ​ൽ​ജ​ന്ദ​ൽ, അ​ൽ​ഖ​ർ​ജ്, സാ​ജി​ർ, ദി​രി​യ, സ​ക്കാ​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നു വീ​ത​വു​മാ​ണ് പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​രു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലെ ക​ണ​ക്ക്.

സൗ​ദി​യി​ലെ മ​ക്ക ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ റം​സാ​ൻ പ്ര​മാ​ണി​ച്ച് ക​ർ​ഫ്യു​വി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത് മു​ൻ​നി​ർ​ത്തി ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടു​ന്ന​തും മാ​ളു​ക​ളി​ലും മ​റ്റും അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന​തും ക​ർ​ശ​ന​മാ​യി വി​ല​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും മാ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.