കോവിഡ് പ്രതിരോധത്തിനായി ധരിക്കുന്ന മാസ്കുകൾ മാലിന്യമാകുന്ന അവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതോടെ ധരിക്കുന്നവരുടെ എണ്ണം കൂടി. അതോടൊപ്പം ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്കുകളുടെ എണ്ണവും കൂടി. ഇങ്ങനെ അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുന്ന മാസ്കുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
മഴ കൂടി വന്നതോടെ പ്രശ്നം ഇരട്ടിച്ചിരിക്കുകയാണ്. ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി കളയുന്നത് സമൂഹത്തോടുള്ള അപരാധമാണ്. കഴുകി സൂക്ഷിക്കാവുന്ന തുണി മാസ്ക് പൊതുജനങ്ങൾ ഉപയോഗിക്കുന്നതാവും അഭികാമ്യമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
മാസ്കുകൾ മാലിന്യമാകുന്നു; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; തുണി മാസ്ക് മതി
08:21 PM Apr 27, 2020 | Deepika.com