തമിഴ്നാട്ടിൽ 52 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1937 ആയി ഉയർന്നു.
ഇന്ന് 81 പേർക്ക് രോഗം ഭേദമായി. ഇതോടെ ഇതുവരെ രോഗം ഭേദപ്പെട്ട് ആശുപത്രിവിട്ടവരുടെ എണ്ണം 1,101 ആയതായും ആരോഗ്യവകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം 28,380 ആളുകൾക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ ഇന്ന് 52 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
08:05 PM Apr 27, 2020 | Deepika.com