ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. 30.12 ലക്ഷം പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. 8.88 ലക്ഷം പേർ രോഗമുക്തി നേടി.
9.87 ലക്ഷം ആളുകൾക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ചത്. സ്പെയിനിൽ 2.29 ലക്ഷം പേർക്കും ഇറ്റലിയിൽ 1.97 ലക്ഷം പേർക്കും രോഗം പിടിപെട്ടു.
ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. 27,977 പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്.
2.7 ലക്ഷം ആളുകൾ ലോകത്താകെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. 55,415 പേർ മരിച്ച അമേരിക്കയാണ് മരണക്കണക്കിലും മുന്നിൽ.
സ്പെയിൻ (23,521), ഇറ്റലി (26,644), ഫ്രാൻസ് (22,856), ബ്രിട്ടണ് (20,732) എന്നീ രാജ്യങ്ങളിലും ഉയർന്ന മരണനിരക്കാണ്.
ലോകത്ത് കോവിഡ് രോഗികൾ 30 ലക്ഷം കവിഞ്ഞു
08:02 PM Apr 27, 2020 | Deepika.com