ഇ​ടു​ക്കി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ കൗ​മാ​ര​ക്കാ​ർ; ആ​കെ 24 രോ​ഗി​ക​ൾ

07:41 PM Apr 27, 2020 | Deepika.com
തി​ങ്ക​ളാ​ഴ്ച നാ​ലു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ് ഇ​വ​രി​ൽ മൂ​ന്നു​പേ​രെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു.

തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി കാ​രി​ക്കോ​ട് തെ​ക്കും​ഭാ​ഗ​ത്ത് അ​മേ​രി​ക്ക​യി​ൽ​നി​ന്നു പ​തി​നേ​ഴു​കാ​രി, തി​രു​പ്പൂ​രി​ൽ​നി​ന്ന് ഏ​പ്രി​ൽ 11-ന് ​വ​ന്ന ദേ​വി​കു​ളം സ്വ​ദേ​ശി​യാ​യ മു​പ്പ​ത്തെ​ട്ടു​കാ​ര​ൻ, നെ​ടു​ങ്ക​ണ്ടം പോ​ത്തു​ക​ണ്ട​ത്ത് ചെ​ന്നൈ​യി​ൽ​നി​ന്ന് ഏ​പ്രി​ൽ 14-ന് ​മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ പ​തി​നാ​ലു​കാ​രി, മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന അ​റു​പ​തു​കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണു തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ​നി​ന്നു വ​ന്ന പെ​ണ്‍​കു​ട്ടി മാ​ർ​ച്ച് 22-നാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്.

ഇ​തി​ൽ തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. മൂ​ന്നാ​ർ സ്വ​ദേ​ശി​യെ​യും നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി പെ​ണ്‍​കു​ട്ടി​യെ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.